സംസ്ഥാനത്ത് 10 ലേറെ ട്രെയിനുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു

Pavithra Janardhanan May 6, 2021

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ. മേയ് 8 മുതല്‍ 31 വരെ കേരളത്തിലൂടെയുള്ള 30 ട്രെയിന്‍ സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്. മെമു സര്‍വീസുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍പെടുന്നു.

റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍

  • 02695 ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
  • 02696 തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്
  • 06627 ചെന്നൈ-മംഗലാപുരം എക്‌സപ്രസ്
  • 06628 മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ്
  • 02695 ചെന്നൈ-തിരുവനന്തപുരം
  • 02696 തിരുവനന്തപുരം-ചെന്നൈ
  • 06017 ഷൊര്‍ണൂര്‍-എറണാകുളം
  • 06018 എറണാകുളം-ഷൊര്‍ണൂര്‍
  • 06023 ഷൊര്‍ണൂര്‍-കണ്ണൂര്‍
  • 06024 കണ്ണൂര്‍-ഷൊര്‍ണൂര്‍
  • 06355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ
  • 06356 മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ
  • 06791 തിരുനല്‍വേലി-പാലക്കാട്
  • 06792 പാലക്കാട്-തിരുനല്‍വേലി
  • 06347 തിരുവനന്തപുരം-മംഗലാപുരം
  • 06348 മംഗലാപുരം-തിരുവനന്തപുരം
  • 06605 മംഗലാപുരം-നാഗര്‍കോവില്‍
  • 06606 നാഗര്‍കോവില്‍-മംഗലാപുരം
  • 02677 ബെംഗളൂരു-എറണാകുളം
  • 02678 എറണാകുളം-ബെംഗളൂരു
  • 06161 എറണാകുളം-ബാനസവാടി
  • 06162 ബാനസവാടി-എറണാകുളം
  • 06301 ഷൊര്‍ണൂര്‍-തിരുവനന്തപുരം
  • 06302 തിരുവനന്തപുരം-ഷൊര്‍ണൂര്‍
  • 0281 കണ്ണൂര്‍-തിരുവനന്തപുരം
  • 02082 തിരുവനന്തപുരം-കണ്ണൂര്‍
  • 06843 തിരുച്ചിറപ്പള്ളി-പാലക്കാട്
  • 06844 പാലക്കാട്-തിരുച്ചിറപ്പള്ളി
  • 06167 തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)
  • 06168 നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മേയ് എട്ടിന് രാവിലെ 6 മുതല്‍ മേയ് 16 വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്.

Read more about:
EDITORS PICK