കെ.ആര്‍ ഗൗരിയമ്മയുടെ നില അതീവ ഗുരുതരം

Pavithra Janardhanan May 6, 2021

മു​ന്‍​മ​ന്ത്രി​ കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രമെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഗൗരിയമ്മയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി. തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രി അധികൃതര്‍ ഇന്നു പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ​നി​യും മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ രോ​ഗ​വും​മൂ​ലം ക​ഴി​ഞ്ഞ മാ​സം 22 ന് ​ആ​ണ് ഗൗ​രി​യ​മ്മ​യെ തി​രു​വ​ന​ന്ത​പു​രം പി​.ആ​ര്‍.​എ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആഴ്ചകള്‍ക്ക് മുന്‍പാണ് 102കാരിയായ കെ ആര്‍ ഗൗരിയമ്മ, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടില്‍ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Read more about:
EDITORS PICK