ഓക്സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച്‌ 3 മരണം, 6 പേര്‍ക്ക് പരിക്ക്, പൊലീസ് അന്വേഷണം ആരംഭിച്ചു

Pavithra Janardhanan May 6, 2021

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഓക്സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. ആറു പേര്‍ക്കു പരിക്കേറ്റു. കെ ടി ഓക്സിജന്‍ പ്ലാന്റിലാണ് സംഭവം. കോവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ സിലിന്‍ഡര്‍ നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടുപേരെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേര്‍ കെജിഎംയുവില്‍ ചികിത്സയിലാണ്.

പരിക്കേറ്റവര്‍ക്കെല്ലാം സൗജന്യ ചികിത്സ നല്‍കുമെന്ന് ജില്ല മജിസ്ട്രേറ്റ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more about:
EDITORS PICK