തമിഴ് ഹാസ്യ താരം പാണ്ഡു കോവിഡ് ബാധിച്ച്‌ മരിച്ചു

Pavithra Janardhanan May 6, 2021

തമിഴ് ഹാസ്യതാരം പാണ്ഡു അന്തരിച്ചു. എഴുപത്തി നാല് വയസായിരുന്നു. കോവിഡ് വൈറസ് ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഗില്ലി, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം, മാനവന്‍, നടികര്‍, തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് അദ്ദേഹം.

സിനിമാ ലോകത്തെ നിരവധി പേർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

Tags:
Read more about:
EDITORS PICK