ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കിടിലന്‍ നെല്ലിക്ക ഫേസ് പാക്ക്

Pavithra Janardhanan May 7, 2021
amla-skin

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക.മുഖക്കുരു, കറുത്ത പാടുകള്‍, കരുവാളിപ്പ്, മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് നെല്ലിക്ക കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. അത്തരത്തില്‍ നെല്ലിക്ക കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

അര കപ്പ് നെല്ലിക്ക അരച്ചത്, അര കപ്പ് പഞ്ചസാര, ഒരു ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് മസാജ് ചെയ്യാം. ശേഷം കഴുകാം. മുഖക്കുരുവും പാടുകളും അകറ്റി നിര്‍ത്താനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക അരച്ചത്, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മത്തിലെ കരുവാളിപ്പ് കുറയ്ക്കുന്നതിന് ഈ ഫേസ് പാക്ക് സഹായിക്കും.

Read more about:
EDITORS PICK