ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത് ബൈക്കിൽ, ദൃശ്യങ്ങൾ

Pavithra Janardhanan May 7, 2021

ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തില്‍ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ആണ് സംഭവം. ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു. ഈ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ ഓക്‌സിജന്‍ സൗകര്യമില്ലായിരുന്നു.

രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ബൈക്കില്‍ കൊണ്ട് പോവുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അതേസമയം ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ഡോക്‌ടര്‍മാരാരും ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Read more about:
EDITORS PICK