കരുത്തനായ ജിമ്നിയുമായി മാരുതി

Pavithra Janardhanan May 7, 2021

ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്ന് പിന്‍വലിച്ച ജിപ്സിക്ക് പകരം, കരുത്തനായ ജിമ്നിയുമായി മാരുതി. ജിമ്നിയുടെ അഞ്ച് ഡോര്‍ പതിപ്പായിരിക്കും ഇന്ത്യയില്‍ എത്തുക. ഈ വാഹനം എത്തിക്കുന്നതിനുള്ള ക്വട്ടേഷന്‍ റിക്വസ്റ്റ് ഡീലര്‍ഷിപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അവതരണത്തിന്റെ കൃത്യമായി തിയതി പുറത്തുവന്നിട്ടില്ല. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഈ വാഹനം മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി 2022 ജൂലൈ മാസത്തോടെ ഡെലിവറി ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുന്ന ജിമ്നിയുടെ അഞ്ച് സീറ്റര്‍ പതിപ്പ് കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബോക്സി രൂപത്തിലാണ് ജിമ്നി ഒരുങ്ങിയിട്ടുള്ളത്. റൗണ്ട് ഷേപ്പിലുള്ള ഹെഡ്ലാമ്ബ്, അഞ്ച് സ്ലാറ്റ് ബ്ലാക്ക് ഗ്രില്ല്, ലോ സെറ്റ് ഫോഗ്ലാമ്ബ്, വീതിയുള്ള വീല്‍ ആര്‍ച്ച്‌, അലോയി വീല്‍, ഹാച്ച്‌ഡോറില്‍ നല്‍കിയിട്ടുള്ള സ്റ്റെപ്പിനി ടയര്‍ എന്നിവയാണ് ജിമ്നിയെ സ്റ്റൈലിഷാക്കുന്നത്.

 

103 ബി.എച്ച്‌.പി പവറും 138 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും. 5 സ്പീഡ് മാനുവല്‍ ഓട്ടോമേറ്റഡ് ഗിയര്‍ ബോക്സുകള്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരിക്കുന്നു. ഈവര്‍ഷം അവസാനമോ, 2022 ആദ്യമോ ജിമ്നി ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കുവാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Read more about:
EDITORS PICK