നദിയിലൂടെ ഒഴുകിയെത്തി നവജാത ശിശു, രക്ഷകരായി പോലീസ്

Pavithra Janardhanan May 7, 2021

നദിയിലൂടെ ഒഴുകിയെത്തിയ നവജാത ശിശുവിനെ രക്ഷിച്ച് പോലീസ്. ഉത്തര്‍പ്രദേശിലെ മധുരയില്‍ ആണ് സംഭവം.യമുന നദിയിലൂടെ ഒരു താലത്തിൽ ഒഴുക്കി വിട്ട നിലയിലായിരുന്നു കുഞ്ഞിനെ പ്രദേശവാസികൾ കണ്ടത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ ഇവർ ഉടനെ പൊലീസില്‍ വിവരമറിയിച്ചു.പൊലീസെത്തി ഉടന്‍ തന്നെ കുഞ്ഞിനെ രക്ഷിച്ച്‌ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ പുഴയിലേക്ക് ഒഴുക്കിവിട്ടത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മധുരയിലെ വൃന്ദാവനലില്‍ ചാമുണ്ഡ ഘട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.കുഞ്ഞിനെ ഇപ്പോള്‍ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചതായി ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു.

Parent holding in hands feet of newborn baby. Baby legs. Legs newborn in parents hand. Selective focus

നദിയില്‍ ഇരുമ്ബ് താലത്തില്‍ കുഞ്ഞിനെ കിടത്തിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. വെളുത്ത തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. താലം മറിഞ്ഞ് കുഞ്ഞ് അപകടത്തില്‍ പെടാതിരുന്നത് ഭാഗ്യമാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read more about:
EDITORS PICK