ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

Pavithra Janardhanan May 7, 2021

രാജസ്ഥാനില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി. ഹിന്ദൗണ്‍ ജില്ലയിലെ കരൗലിയില്‍ വ്യാഴാഴ്‌ച ഉച്ചയോടെ വീടിന് വെളിയില്‍ കളിച്ചു കൊണ്ട് നിന്ന പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി ഹിന്ദോണ്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു.

വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോസ്ഥര്‍ സ്ഥലത്തെത്തി. സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും ജില്ലാ പൊലീസ് സുപ്രണ്ട് അറിയിച്ചു.

Read more about:
EDITORS PICK