സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ, യാത്രാപാസിന് എങ്ങനെ അപേക്ഷിക്കാം?

Pavithra Janardhanan May 8, 2021

കോവിഡ് പ്രതിരോധിക്കാൻ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ .അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകുന്നത്.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർക്ക് പോലീസ് പാസ് നിർബന്ധമാണ്.

അടിയന്തര യാത്രക്ക് പാസ് അനുവദിക്കുന്ന പൊലീസ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവിൽ വരും. ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും.

  • കൂലിപ്പണിക്കാർ, ദിവസ വേതനക്കാർ എന്നിവർക്ക് ജോലിക്ക് പോകാനാണ് പാസ്
  • തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകണം
  • ലോക്ഡൗണിൽ ഇളവ് നൽകിയിരിക്കുന്ന തൊഴിൽ മേഖലയിലുള്ളവർക്കും പാസ് നൽകും
  • അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങൾക്കും പാസിന് അപേക്ഷിക്കാം
  • മരണം, ആശുപത്രി ,അടുത്ത ബന്ധുവിന്റെ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യത്തിന് മാത്രമാണ് പാസ്
  • അവശ്യ വിഭാഗത്തിലുൾപ്പെട്ടവർക്ക് പാസ് വേണ്ട, തിരിച്ചറിയൽ രേഖ മതി

അച്ചടി, ദൃശ്യ മാധ്യമങ്ങൾ, ടെലികോം / ഇന്റർനെറ്റ് കമ്പനികൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കു പ്രവർത്തിക്കാം. ടോൾ ബൂത്തുകൾ, മറൈൻ ഫിഷിങ്, സാന്ത്വന പരിചരണ വിഭാഗം, കോറിയർ സർവീസ് ‍എ‍ന്നിവയ്ക്കും തടസ്സമില്ല.അടിയന്തര പ്രധാ‍നമല്ലാത്ത വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ അടച്ചിടും. അവശ്യവസ്തുക്കളും കയറ്റുമതി ഉൽപന്നങ്ങളും നിർമിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കും 24 മണിക്കൂറുമുള്ള ഉൽ‍പാദന യൂണിറ്റുകൾക്കും പ്രവർത്തിക്കാം. അവശ്യ ഭക്ഷ്യവസ്തുക്കൾ, മരുന്ന്, കയറ്റുമതി ഉൽപന്നങ്ങൾ എന്നിവയ്ക്കായുള്ള പായ്ക്കിങ് / പാക്കേജിങ് യൂണിറ്റുകൾക്കും പ്രവർത്തിക്കാം.

 

Read more about:
EDITORS PICK