പാര്‍ക്കിലെ രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കോവിഡ്

Pavithra Janardhanan May 8, 2021

രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.ഉത്തര്‍പ്രദേശിലെ ഇറ്റാവാ സഫാരി പാര്‍ക്കിലെ ഏഷ്യന്‍ ഇനത്തില്‍പ്പെട്ട മൂന്നും ഒന്‍പതും വയസ് പ്രായമുള്ള സിംഹങ്ങള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സിംഹങ്ങള്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിന് പിന്നാലെ പതിനാല് സിംഹങ്ങളുടെ സാപിംള്‍ ശേഖരിച്ച്‌ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.

പരിശോധനയിലാണ് രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.സിംഹങ്ങളില്‍ നിന്നും മറ്റ് മൃഗങ്ങളിലേക്കും, ജീവനക്കാര്‍ക്കും രോഗം പകരാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് അധികൃതര്‍. കോവിഡ് ബാധിച്ച സിംഹങ്ങളെ മറ്റ് മൃഗങ്ങളുമായി സമ്ബര്‍ക്കമുണ്ടാകാത്ത തരത്തില്‍ മാറ്റിയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

Tags:
Read more about:
EDITORS PICK