ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെഎസ്‌ആര്‍ടിസിയുടെ ഷെഡ്യൂള്‍ സര്‍വീസ്

Pavithra Janardhanan May 8, 2021

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സർവീസ് നടത്തിവരുന്നു. ജില്ലകളിലെ വിവിധ ഡിപ്പോകളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍, പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വീസുകള്‍ നടത്തുന്നത്.

രാവിലെ 6.30 മുതല്‍ രാത്രി 8.30 മണി വരെയാണ് സര്‍വ്വീസ് നടത്തുന്നത്.
തിരുവനന്തപുരം സോണില്‍ 17 ഷെഡ്യൂളും, (ജില്ല തിരിച്ച്‌, തിരുവനന്തപും- 8, കൊല്ലം -8, പത്തനംതിട്ട-1). എറണാകുളം സോണില്‍ 30 ഷെഡ്യൂളും ( ആലപ്പുഴ- 7, കോട്ടയം- 6, എറണാകുളം- 8, തൃശ്ശൂര്‍- 9) , കോഴിക്കോട് സോണില്‍ 7 ( കോഴിക്കോട്- 1, വയനാട്- 6) സര്‍വ്വീസുമടക്കം 54 ഷെഡ്യൂളുകളാണ് സര്‍വ്വീസ് നടത്തുന്നത്.

Tags:
Read more about:
EDITORS PICK