സംസ്ഥാനത്ത്​ ഇന്ന്​ 27487 പേര്‍ക്ക്​ കോവിഡ്​; ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 27.56

Pavithra Janardhanan May 10, 2021

സംസ്ഥാനത്ത്​ ഇന്ന്​ 27487പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 65പേരാണ്​ ഇന്ന്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 99,748 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 27.56 ശതമാനമാണ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്കെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 31,209 പേരാണ്​ ഇന്ന്​ രോഗമുക്തരായത്​.ഓക്​സിജന്‍ അമിതോ​പയോഗം ശ്രദ്ധിക്കുന്നതിനായി പ്രത്യേക ടെക്​നിക്കല്‍ ടീമിനെ നിയോഗിക്കും. കേന്ദ്ര സര്‍ക്കാര്‍ മൂന്ന്​ ഓക്​സിജന്‍ പ്ലാന്‍റുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്​.

Read more about:
EDITORS PICK