മാഫിയ ശശിയുടെ മകന്‍ സന്ദീപ് വിവാഹിതനായി

Pavithra Janardhanan May 10, 2021

ആക്ഷന്‍ കൊറിയൊഗ്രഫറായ മാഫിയ ശശിയുടെ മകന്‍ സന്ദീപ് വിവാഹിതനായി. അഞ്ജലി മേനോന്‍ ആണ് വധു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ നടന്ന ചടങ്ങില്‍ ഇരു വീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്.

സിനിമയില്‍ അസിസ്റ്റന്റ് സ്റ്റണ്ട് ഡയറകടര്‍ ആണ് സന്ദീപ്. നിരവധി സിനിമകളില്‍ അച്ഛനൊപ്പം സന്ദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിബിന്‍ സംവിധാനം ചെയ്യുന്ന വള്ളിക്കെട്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും സന്ദീപ് ചുവടുവച്ചിരുന്നു. മമ്മൂട്ടിയുടെ അനന്തരവന്‍ അഷ്‌ക്കര്‍ സൗദാന്‍ ആണ് ചിത്രത്തില്‍ നായകന്‍.

Read more about:
EDITORS PICK