തെലങ്കാനയില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍

Pavithra Janardhanan May 11, 2021

വൈറസ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് തെലങ്കാനയില്‍ നാളെ മുതല്‍ പത്തു ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ പത്തുവരെ മാത്രമെ അവശ്യ സര്‍വീസുകള്‍ അനുവദിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചു. കോവിഡ് വാക്സിന്‍ വാങ്ങുന്നതിനായി ആഗോള ടെന്‍ഡറുകള്‍ ക്ഷണിക്കാനും മന്ത്രിസഭ തീരുമാനിച്ചു.തെലങ്കാന മാത്രമായിരുന്നു രാജ്യത്ത് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്ന സംസ്ഥാനം.

കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ഡല്‍ഹി, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഒഡിഷ, മിസോറാം, നാഗാലാന്‍റ്, തുടങ്ങിയ സംസ്ഥാനങ്ങളാണ് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:
Read more about:
EDITORS PICK