കൊവിഡിനെ പ്രതിരോധിക്കാന്‍ ചാണകം മരുന്നാണോ?

Pavithra Janardhanan May 11, 2021

കൊവിഡിനെ പ്രതിരോധിക്കാന്‍ ചാണകം മരുന്നാണോ? അല്ലെന്നു മുന്നറിയിപ്പു നൽകുകയാണ് ഡോക്ടര്‍മാര്‍.ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവില്ലെന്നും മറ്റ് രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ ജയലാല്‍ വ്യക്തമാക്കി.കൂട്ടമായി ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ കൊവിഡ് വ്യാപന സാധ്യത കൂട്ടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഗുജറാത്തിലെ ചില പ്രദേശങ്ങളിലാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും കൊറോണ വൈറസില്‍നിന്ന് സുഖപ്പെടുമെന്നും വിശ്വസിച്ച്‌ നിരവധി പേര്‍ ആഴ്ചയില്‍ ഒരിക്കല്‍ പശുവിനെ വളര്‍ത്തുന്നയിടങ്ങളില്‍ പോയി ശരീരത്തില്‍ ചാണകവും ഗോമൂത്രവും തേയ്ക്കുന്നത്.

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മിശ്രിതം വരണ്ടുപോകുമ്ബോള്‍ പാലോ മോരോ ഉപയോഗിച്ച്‌ കഴുകി കളയുന്നതാണ് രീതി. ഗുജറാത്തില്‍ വ്യാപകമായ രീതിയില്‍ പ്രചരിക്കുന്ന ഈ രീതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായമാണ് ഡോക്ടര്‍മാര്‍ രംഗത്തെത്തിയത് .

കൊവിഡിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ചാണകത്തിനോ ഗോമൂത്രത്തിനോ കഴിയുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാല്‍ പറഞ്ഞു.ഇത്തരം പ്രവൃത്തികളിലൂടെ മറ്റ് രോഗങ്ങള്‍‌ മൃഗങ്ങളില്‍‌നിന്ന് മനുഷ്യരിലേക്കും പടരാന്‍ ഇടയാക്കിയേക്കുമെന്നും ജയലാല്‍ വ്യക്തമാക്കി. കൂട്ടത്തോടെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ കൊവിഡ് വ്യാപനത്തിന് വഴിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:
Read more about:
EDITORS PICK