‘കേരളത്തില്‍ കൊവിഡ് നിയന്ത്രണാതീതമല്ല, മരണനിരക്ക് മറച്ചുവെക്കുന്നുവെന്നത് തെറ്റായ ആരോപണം’: കെകെ ശൈലജ

Pavithra Janardhanan May 11, 2021

കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ. ഇപ്പോഴുള്ള സ്ഥിതി പ്രതീഷിച്ചതല്ലെന്ന് പറയാന്‍ കഴിയില്ല. ചില ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഐ സി യു കിടക്കകള്‍ നിറയുന്ന സാഹചര്യമുണ്ട്. ഇത് മറികടക്കാന്‍ പുതിയ ഐ സി യു കിടക്കകള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണ് ഇപ്പോഴെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓക്‌സിജന്‍ ക്ഷാമം മൂലം കേരളത്തില്‍ മരണമുണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയാണ്.

കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന ഓക്‌സിജന്‍ മുഴുവനായി ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് സാധിക്കണം. കേന്ദ്ര ക്വോട്ട കൂടി കിട്ടിയാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. അതേസമയം
കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവെക്കുന്നുവെന്നത് തെറ്റായ ആരോപണമാണ്. എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read more about:
EDITORS PICK