ചെങ്കൊടി പുതച്ച് കെ ആര്‍ ഗൗരിയമ്മ, അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു

Pavithra Janardhanan May 11, 2021

കെ ആര്‍ ഗൗരിയമ്മ യുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. അയ്യന്‍കാളി ഹാളിലും ആലപ്പുഴയിലെ സംസ്കാര ചടങ്ങിലും കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ 300 പേര്‍ക്ക് പൊതു ദര്‍ശനത്തില്‍ പങ്കെടുക്കാമെന്ന് കൊവിഡ് മാനദണ്ഡത്തില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

കേരളത്തിന്റെ വിപ്ലവനായിക കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴു മണിക്ക് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.

Read more about:
EDITORS PICK