ഡി – മാക്സ് വി-ക്രോസ് പിക്ക് അപ്പുമായി ഇസുസു

Pavithra Janardhanan May 12, 2021

ഇന്ത്യന്‍ നിരത്തുകളിലെ സൂപ്പര്‍ താരങ്ങളായ പല എസ്.യു.വികളെയും കടത്തിവെട്ടാന്‍, ഡി-മാക്സ് വി-ക്രോസ് പിക്ക്-അപ്പുമായി, ജപ്പാനീസ് വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ഇസുസു എത്തിയിരിക്കുന്നു. ഡി-മാക്സ് ഹൈ-ലാന്‍ഡര്‍, ഡി-മാക്സ് വി-ക്രോസ് Z 2WD AT, ഡി-മാക്സ് വി-ക്രോസ് Z പ്രസ്റ്റീജ് 4WD AT എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 16.98 ലക്ഷം രൂപ മുതല്‍ 24.49 ലക്ഷം രൂപ വരെയാണ് തമിഴ്നാട്ടിലെ എക്സ്ഷോറും വില.

റിയര്‍ വീല്‍ ഡ്രൈവ്, മാനുവല്‍ ട്രാന്‍സ്മിഷന്‍ സംവിധാനത്തിലാണ് ഈ മോഡല്‍ എത്തിയിട്ടുള്ളത്.രാജ്യത്തെ വാഹനങ്ങള്‍ക്ക് ബി.എസ്.6 മാനദണ്ഡം നിര്‍ബന്ധമാക്കിയതോടെ ഇസുസുവിന്റെ പിക്ക-അപ്പുകള്‍ വിപണിയില്‍ നിന്ന് ഒഴിഞ്ഞിരുന്നു. പിന്നീട് ഇപ്പോഴാണ് ബി.എസ്.6 എന്‍ജിനുമായി ഇവ മടങ്ങിയെത്തുന്നത്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഇതിനുള്ളത്

Tags:
Read more about:
EDITORS PICK