സ്വർണ്ണാഭരണങ്ങൾ ധരിച്ച് ഉപഭോക്താക്കളെ അമ്പരിപ്പിച്ച് കുല്‍ഫി-ഫലൂദ വില്‍പ്പനക്കാരന്‍, വീഡിയോ വൈറൽ

Pavithra Janardhanan May 12, 2021

കനത്ത സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച്‌ നിൽക്കുന്ന കുല്‍ഫി-ഫലൂദ വില്‍പ്പനക്കാരന്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്‍ഡോര്‍ ആസ്ഥാനമായാണ് ഈ വിൽപ്പനക്കാരൻ പ്രവർത്തിക്കുന്നത്. അതുല്യമായ തെരുവ് ഭക്ഷണ വില്‍പ്പനക്കാരന്റെ വീഡിയോ യൂട്യൂബില്‍ പങ്കിട്ടത് സോഷ്യല്‍ മീഡിയയില്‍ ‘ഫുഡി അവതാര്‍’ എന്നറിയപ്പെടുന്ന ഫുഡ് ബ്ലോഗര്‍ അമര്‍ സിരോഹിയാണ്. ഒരാഴ്ചയ്ക്കുള്ളില്‍, ഇന്‍ഡോര്‍ ആസ്ഥാനമായുള്ള കുല്‍ഫി വില്‍പ്പനക്കാരന്റെ ക്ലിപ്പ് 32 ദശലക്ഷത്തിലധികം വ്യൂസ് നേടി, ചാനലിലെ ടോപ് ട്രെന്‍ഡിങ് വീഡിയോകളില്‍ ഒന്നായി മാറി.കുല്‍ഫിയുടെ നിര്‍മ്മാണവും അദ്ദേഹവുമായുള്ള പ്രത്യേക അഭിമുഖവും ഇന്‍സ്റ്റാഗ്രാമില്‍ ബ്ലോഗര്‍ പങ്കിട്ടു. ഇന്‍ഡോറിലെ പ്രശസ്തമായ കുല്‍ഫി-ഫലൂഡ വില്‍പ്പക്കാരില്‍ ഒരാളാണ് ‘ഗോള്‍ഡ്മാന്‍ കുല്‍ഫി വാല’ എന്ന് അറിയപ്പെടുന്ന നേമ കുല്‍ഫി വാല. നഗരത്തിലെ സരഫ ബസാര്‍ പ്രദേശത്താണ് അദ്ദേഹത്തിന്റെ സ്റ്റാള്‍ സ്ഥിതിചെയ്യുന്നത്.

ഇന്‍ഡോര്‍ മധ്യപ്രദേശിന്റെ ബിസിനസ്സ് തലസ്ഥാനമെന്നതിലുപരി ഭക്ഷ്യ തലസ്ഥാനം എന്നും വിളിക്കാം. ഇന്‍ഡോര്‍ സരഫ ബസാര്‍ പരമ്ബരാഗതമായി സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങള്‍ക്ക് പ്രശസ്തമാണ്. ഇതിലുപരി ഇത് ഏറ്റവും രുചികരമായ വെജിറ്റേറിയന്‍ ലഘുഭക്ഷണങ്ങള്‍, ചാട്ട്, മധുരപലഹാരങ്ങള്‍ എന്നിവയ്ക്കും പ്രശസ്തമായ പ്രദേശം കൂടിയാണ്.

വീഡിയോ പ്രകാരം, ഉടമ നട്വര്‍ നേമ ഏകദേശം 45 വര്‍ഷമായി ഇവിടെ ബിസിനസ്സ് ചെയ്യുന്നു. കുട്ടിക്കാലത്ത് അദ്ദേഹം പിതാവിനൊപ്പം കുല്‍ഫി കടയില്‍ വരുമായിരുന്നു. ഇന്‍ഡോറിലെ സരഫ ബസാറിന്റെ പ്രധാന സവിശേഷതയാണെന്ന് തോന്നിയതിനാലാണ് സ്വര്‍ണം ധരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കേസര്‍, ബദാം, മാമ്ബഴം, സീതാഫാല്‍, കാജു, കേവ്ര എന്നിവ സ്റ്റാളില്‍ വില്‍ക്കുന്ന കുല്‍ഫിയുടെ രുചികരമായ ഇനങ്ങള്‍ ഉള്‍പ്പെടുന്നു.

 

 

View this post on Instagram

 

A post shared by Amar Sirohi (@foodie_incarnate)

Read more about:
EDITORS PICK