അച്ഛന് ഓക്സിജന്‍ സിലിണ്ടര്‍ ചോദിച്ചപ്പോള്‍ അയല്‍ക്കാരന്‍ ആവശ്യപ്പെട്ടത് സെക്സ്, സുഹൃത്തിന്റെ ട്വീറ്റ്

Pavithra Janardhanan May 12, 2021

അച്ഛന് വേണ്ടി മകള്‍ ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ പകരം ഒപ്പമുറങ്ങാന്‍ ആയിരുന്നു അയല്‍ക്കാരന്റെ ആവശ്യം. ഒരു സുഹൃത്ത് സംഭവം ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. “എന്റെ കുഞ്ഞനുജത്തിയെപ്പോലെയാണ് എനിക്കെന്റെ സുഹൃത്തിന്റെ സഹോദരിയും. അവള്‍ അച്ഛന് വേണ്ടി ഓസ്‌സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടപ്പോള്‍, സമൂഹത്തില്‍ ഉന്നതനിലയില്‍ കഴിയുന്ന ഒരു കോളനിയില്‍ താമസിക്കുന്ന അവളുടെ അയല്‍ക്കാരന്‍ അയാള്‍ക്കൊപ്പം കിടക്കപങ്കിടണം എന്ന ആവശ്യം മുന്നോട്ടു വച്ചു. ആ ദുഷ്‌ടന്‍ ഇത് നിരസിക്കാന്‍ സാഹചര്യമുണ്ടെന്നിരിക്കെ, ഇയാള്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കാന്‍ കഴിയുക?” യുവതി ട്വീറ്റിലൂടെ ചോദിച്ചു.കഴിഞ്ഞ ദിവസമാണ് ഭവ്റീന്‍ കന്ദാരി എന്ന യുവതി ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തക എന്നാണ് ഇവരുടെ ട്വിറ്റര്‍ ബയോ നല്‍കുന്ന വിവരം.

 

Read more about:
EDITORS PICK