നാവിൽ രുചിയൂറും ഈദ് സ്പെഷ്യല്‍ വിഭവങ്ങള്‍

Pavithra Janardhanan May 13, 2021

ഈദുല്‍ ഫിത്ര്‍ ആഘോഷത്തിലെ ചില ഒഴിച്ചുകൂടാനാകാത്ത പരമ്ബരാഗത വിഭവങ്ങള്‍ ഇതാ..

ബിരിയാണി

ഇന്ത്യയിലുടനീളമുള്ള ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ബിരിയാണി. ഈദ് ദിനത്തിലും ബിരിയാണി ഒരു പ്രധാന വിഭവം തന്നെയാണ്. ബിരിയാണിയ്ക്കൊപ്പം സാലഡ് ഉപയോഗിച്ചാണ് കഴിക്കുക. പല രീതിയില്‍ ബിരിയാണികള്‍ തയ്യാറാക്കാവുന്നതാണ്. പ്രധാനമായും ചിക്കന്‍, മട്ടന്‍ എന്നീ ബിരിയാണികളാണ്‌ ഉള്ളത്. അറബി നാടുകളില്‍ ഒട്ടകത്തിന്റെയും ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ബീഫ്, ഫിഷ് എന്നീ ബിരിയാണികളുമാണ് പ്രചാരത്തിലുള്ളത്.

സീഖ് കബാബ്

വിവിധ തരം മസാലകളും കഷണങ്ങളാക്കിയ ഇറച്ചിയും ചേര്‍ത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. ഈദ് ആഘോഷവേളയില്‍ വിളമ്ബുന്ന പ്രധാന ഇനങ്ങളില്‍ ഒന്നാണിത്.

മട്ടന്‍‌ കുര്‍‌മ

ഈദ് ദിനത്തിലെ സ്പെഷ്യല്‍ വിഭവമാണ് മട്ടന്‍. മസാലകള്‍, കശുവണ്ടി പേസ്റ്റ്, കുങ്കുമപ്പൂവ് എന്നിവ ചേര്‍ത്താണ് മട്ടന്‍ കുര്‍മയ്ക്ക് വേണ്ട മസാല തയ്യാറാക്കുന്നത്. അപ്പം, പത്തിരി, ബ്രെഡ് എന്നിവയ്ക്ക് ഒപ്പം കഴിക്കാന്‍ പറ്റിയ കറിയാണ് മട്ടന്‍ കുര്‍മ. കൈപ്പത്തിരി, അപ്പം ബീഫ് ഇവയൊക്കെയാണ് ഈദ് ദിനത്തിലെ പ്രധാന പ്രഭാത ഭക്ഷണ വിഭവങ്ങള്‍.

ഷീര്‍ കുര്‍മ

മധുരമുള്ള പാല്‍, വെര്‍മിസെല്ലി, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന പുഡ്ഡിംഗാണ് ഇത്. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ ഏതു സദ്യയ്ക്കും ഈ മധുര വിഭവം നിര്‍ബന്ധമാണ്. ഈദ് ദിനത്തില്‍ ഷീര്‍ കുര്‍മ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്.

കിമാമി സേവിയന്‍

ഷീര്‍ കുര്‍മ പോലെയുള്ള മറ്റൊരു മധുരപലഹാരമാണ് കിമാമി സേവിയാന്‍. ഇത് അല്‍പ്പം കട്ടിയുള്ളതാണ്. വെര്‍മിസെല്ലിയോടൊപ്പം പാല്‍, പഞ്ചസാര – ബദാം, കശുവണ്ടി, തേങ്ങ, ഉണക്കമുന്തിരി എന്നിവ ചേര്‍ത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. സേമിയ പാല്‍ ഒഴിക്കാതെ പഞ്ചാസാര പാനീയത്തില്‍ നന്നായി കുറുക്കിയെടുത്ത് കസ്‌കസ് ഇട്ട് ഉണ്ടാക്കുന്ന മധുര വിഭവമാണ് സേവിയാന്‍. നിസ്‌കാരത്തിന് ശേഷം മധുരം കഴിച്ച്‌ തുടങ്ങണം എന്നതാണ് ചിലയിടങ്ങളിലെ രീതി. അതിന് ശേഷമേ പ്രഭാത ഭക്ഷണം കഴിക്കൂ.

ഫിര്‍‌നി

പാല്‍, അരി കുതിര്‍ത്തത്, അണ്ടിപ്പരിപ്പ്, ഏലയ്ക്ക, പിസ്ത എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മധുരപലഹാരമാണ് ഫിര്‍നി. സ്പൈസി ഭക്ഷണത്തിന് ശേഷം കഴിക്കാന്‍ പറ്റിയ വിഭവമാണിത്.

Read more about:
EDITORS PICK