യുഎഇയില്‍ ഭൂചലനം; നാശനഷ്ടമോ ആളപായമോ ഇല്ല

Pavithra Janardhanan May 24, 2021
earthquake

ഫുജൈറയില്‍ ചെറിയ രീതിയില്‍ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് (എന്‍‌.സി‌.എം) അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഇന്ന് പുലര്‍ച്ചെ 4:54 ന് ദിബ്ബ അല്‍ ഫുജൈറയില്‍ ആണ് രേഖപ്പെടുത്തിയത്. അഞ്ചു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.രാവിലെ നമസ്കാരം കഴിഞ്ഞ് ഖുര്‍ആന്‍ പാരായണം ചെയ്തിരിക്കുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദിബ്ബയില്‍ ജോലിചെയ്യുന്ന മുഹമ്മദ്‌ ഫായിസ്, അഷ്‌റഫ്‌ അലി എന്നിവര്‍ പറഞ്ഞു.

Read more about:
EDITORS PICK