ചായ വെറും ചായയല്ല: ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

Pavithra Janardhanan May 25, 2021

തിളച്ച വെള്ളത്തിൽ ചായപ്പൊടിയിട്ട് പിന്നെയും അഞ്ചു മിനിറ്റ് തിളപ്പിച്ചിട്ടല്ലേ നമ്മളൊക്കെ ചായയുണ്ടാക്കുക. കടുപ്പം കൂടുമായിരിക്കും. പക്ഷേ, രുചിയും മണവും ഗുണവും കുറയും. തിളച്ച വെള്ളത്തിൽ ചായപ്പൊടി ഇട്ട് തീയണച്ച് ചായപ്പാത്രം അഞ്ചു മിനിറ്റ് മൂടി വയ്‌ക്കുക. അൽപാൽപമായി കടുപ്പം അരിച്ചിറങ്ങി കിട്ടുന്ന ഇതിലാണ് ഇനി പാൽ ഉൾപ്പെടെയുള്ള മറ്റു കൂട്ടുകളൊക്കെ ചേർക്കേണ്ടത്. ചായയ്‌ക്കായി എടുക്കുന്ന വെള്ളവും തേയിലപ്പൊടിയുടെ അളവും അനുപാതത്തിലായാൽ മാത്രമേ ചായ സൂപ്പറാകൂ. ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.200 മില്ലിഗ്രാം വെള്ളത്തിനു 5.2 ഗ്രാം ചായപ്പൊടി എന്നതാണ് ശരിയായ കണക്ക്. കടുപ്പം കൂട്ടുന്നതും കുറയ്‌ക്കുന്നതും അനുസരിച്ച് അളവിൽ വ്യത്യാസം വരാം. പാലൊഴിച്ച് ഒരുമിച്ച് ചായ തിളപ്പിക്കരുത്.

 • ചായപ്പൊടി
 • വെള്ളം
 • പാല്‍, പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്നത്
വെള്ളം വെട്ടിത്തിളച്ചാലുടന്‍ അതിലേക്കു ചായപ്പൊടി പകര്‍ന്ന് അടച്ചു വയ്ക്കുക. ആവശ്യാനുസരണം കടുപ്പത്തില്‍ ചായ അരിച്ച്‌ തിളപ്പിച്ച പാലും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിക്കുക.പാല്‍ തിളപ്പിച്ച ഉടന്‍ കട്ടന്‍ചായയില്‍ ചേര്‍ക്കണം. ഇല്ലെങ്കില്‍ സ്വാദില്‍ വ്യത്യാസമുണ്ടാകും. ഇതിനു ശേഷമേ മധുരം ചേര്‍ക്കാവൂ

 മസാല ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

 • തേയില 2 ടീസ്പൂണ്‍
 • പാല്‍ 2 കപ്പ്
 • ഗ്രാമ്ബു 2 എണ്ണം
 • ഏലയ്ക്ക പൊടിച്ചത് 3 എണ്ണം
 • ഇഞ്ചി 1 കഷ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം പാലില്‍ ഇഞ്ചി, ഏലയ്ക്ക പൊടിച്ചതും, ഗ്രാമ്ബു, എന്നിവ ചേര്‍ത്ത് തിളപ്പിക്കുക.
ഇതിലേക്ക് ചായപ്പൊടി ചേര്‍ത്ത് രണ്ട് മിനിറ്റ് നന്നായി തിളപ്പിക്കുക.
അരിച്ചെടുത്ത ശേഷം അല്‍പം പഞ്ചസാര ചേര്‍ത്ത് ചൂടോടെ കുടിക്കുക…

 • മസാല ചായയില്‍ അടങ്ങിയിരിക്കുന്ന ഇഞ്ചിയും, ഗ്രാമ്ബുവും ദഹനപ്രശ്‌നങ്ങളും വയറില്‍ അനുഭവപ്പെടുന്ന എരിച്ചിലും ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
 • സുഗന്ധവ്യഞ്ചനങ്ങള്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ​
 • ഗ്യാസ് ട്രബിള്‍ പ്രശ്നമുള്ളവര്‍ ദിവസവും ഒരു കപ്പ് മസാല ചായ കുടിക്കുന്നത് നല്ലതാണ്.
 • അസിഡിറ്റിക്ക് നല്ലൊരു പ്രതിവിധിയാണ് മസാല ചായ.
Read more about:
EDITORS PICK