സ്പോര്‍ട്സ് യൂട്ടി ലിറ്റി വാഹനമായ കുശക് ജൂലായില്‍ എത്തിത്തുടങ്ങും

Pavithra Janardhanan May 26, 2021

സ്കോഡയുടെ സ്പോര്‍ട്സ് യൂട്ടി ലിറ്റി വാഹനമായ കുശക് ജൂലായില്‍ എത്തിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണില്‍ കുശകിന്റെ നിര്‍മാണം പൂര്‍ണ തോതിലാകുമെന്നും ജൂലായില്‍ വാഹനം എത്തിത്തുടങ്ങുമെന്നുമാണ് കമ്ബനിയുടെ അറിയിപ്പ്. എം.ക്യു.ബി.എ. സീറോ ഇന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ആദ്യ മോഡലാണ് കുശക്. പുതിയതാണ് ഗ്രില്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്ബും സ്കിഡ് പ്ലേറ്റും റൂഫ് റെയിലും 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലും സ്കോഡ ബാഡ്ജിങ് നല്‍കിയുള്ള ടെയ്ല്‍ഗേറ്റും ഒക്കെയായിട്ടായിരിക്കും വരവ്. അകത്തളമാവട്ടെ. 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, പിന്‍നിരയിലും എ.സി. വെന്റുകള്‍, എം.ഐ.ഡി. ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയവയൊക്കെ കാറില്‍ പ്രതീക്ഷിക്കാവുന്നതാണ്.

Read more about:
EDITORS PICK