യുഎസില്‍ ഏഷ്യക്കാരനെ ട്രാക്കിലേക്ക് തള്ളിയിട്ടു; രക്ഷകനായി മലയാളി ട്രെയിന്‍ ഓപ്പറേറ്റര്‍

Pavithra Janardhanan May 27, 2021

യുഎസില്‍ റെയില്‍വെ ട്രാക്കിലേക്ക് തള്ളിയിട്ട ഏഷ്യക്കാരനെ രക്ഷിച്ചത് മലയാളി ട്രെയിന്‍ ഓപ്പറേറ്ററുടെ സമയോചിത ഇടപെടല്‍.പാളത്തിലേക്ക് ഒരാള്‍ വീണത് ശ്രദ്ധയില്‍പ്പെട്ട ട്രെയിന്‍ ഓപ്പററേറ്ററായ ടോബിന്‍ മഠത്തില്‍ ട്രയിന്‍ നിര്‍ത്തുകയായിരുന്നു. യുഎസിലെ ഇരുപത്തിയൊന്നാം സ്ട്രീറ്റ് ക്വീന്‍സ് ബ്രിഡ്ജ് സ്റ്റേഷനിലായിരുന്നു സംഭവം.സബ്വേ ട്രാക്കിലേക്ക് ട്രെയിന്‍ കടന്നതിന് പിന്നാലെയാണ് കറുത്ത വര്‍ഗക്കാരനായ ഒരാള്‍ ഏഷ്യന്‍ വംശജനെ പാളത്തിലേക്ക് തള്ളിയിട്ടത്. സ്റ്റേഷനില്‍ ഉണ്ടാരുന്നവര്‍ ബഹളം വെക്കുകയും അപകടം ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ എമര്‍ജന്‍സി മോഡിലേക്ക് മാറ്റി വേഗത കുറച്ച്‌ ട്രെയിന്‍ നിര്‍ത്തുകയായിരുന്നുവെന്ന് ടോബിന്‍ പറഞ്ഞു.പാളത്തിലേക്ക് വീണ വ്യക്തിയുടെ മുപ്പത് അടി അകലെ ട്രെയിന്‍ നിര്‍ത്താന്‍ കഴിഞ്ഞു. വീണ് തലയ്ക്ക് പരിക്കേറ്റ ഏഷ്യന്‍ വംശജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞതായി ടോബിന്‍ പറഞ്ഞു. ഏഷ്യന്‍ വംശജനെ പാളത്തിലേക്ക് തള്ളിയിട്ട വ്യക്തി ആരാണെന്നും എന്തിനാണെന്നും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Tags: ,
Read more about:
EDITORS PICK