സ്​കൂള്‍ വളപ്പില്‍ 215 കുട്ടികളുടെ മൃതദേഹാവശിഷ്​ടങ്ങള്‍,ഞെട്ടൽ

Pavithra Janardhanan May 29, 2021

സ്​കൂളായി പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ വളപ്പില്‍ കണ്ടെത്തിയത്​ 215 കുട്ടികളുടെ മൃതദേഹാവശിഷ്​ടങ്ങള്‍. കാനഡയുടെ പടിഞ്ഞാറന്‍​ മേഖലയായ ബ്രിട്ടീഷ്​ കൊളംബിയയിലാണ്​ ഗോത്രവര്‍ഗ കുട്ടികള്‍ക്കുള്ള റസിഡന്‍ഷ്യല്‍ സ്​കൂളായി പ്രവര്‍ത്തിച്ച കെട്ടിട വളപ്പിൽ നിന്നും മൂന്നു വയസ്സുള്ള കുരുന്നുകളുടെതുള്‍പെടെയുള്ള മൃതദേഹാവശിഷ്​ടങ്ങള്‍ കണ്ടെത്തിയത്.പഠനത്തിനായി കൊണ്ടുവന്ന 6,000 ഓളം വിദ്യാര്‍ഥികള്‍ വിവിധ സ്​കൂളുകളില്‍ മരിച്ചതായാണ്​ കണക്ക്​.ഗോത്രവര്‍ഗങ്ങളില്‍നിന്ന്​ കുരുന്നുകളെ നിര്‍ബന്ധിച്ച്‌​ കൊണ്ടുവന്ന്​ വിദ്യാഭ്യാസത്തിനെന്ന പേരില്‍ താമസിപ്പിച്ചിരുന്ന എണ്ണമറ്റ വിദ്യാഭ്യാസ സ്​ഥാപനങ്ങളിലൊന്നായിരുന്നു കാംലൂപ്​സ്​ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്​കൂള്‍. കാംലൂപ്​സ്​ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്​കൂളിലെ കണക്കുകള്‍ ഇതിലുള്‍പ്പെടുത്തിയിരുന്നില്ല. മറ്റുള്ളവ കൂടി ചേരുമ്പോൾ സംഖ്യ ഇനിയും ഉയരാനും സാധ്യത കൂടുതല്‍. പുതിയ കണ്ടെത്തല്‍ ഹൃദയം നുറുക്കുന്നതാണെന്ന്​ പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രൂഡോ പറഞ്ഞു. 2015ലാണ്​ ഇവിടെ കുട്ടികളുടെ മൃതദേഹാവശിഷ്​ടങ്ങള്‍ ഉണ്ടെന്ന സൂചന ലഭിച്ചത്​. ആറു വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ്​ ഇത്രയും കണ്ടെത്തിയത്​. കുടുംബങ്ങളുമായി ബന്ധപ്പെട്ട്​ ഇവ ആരുടെതെന്ന്​ സ്​ഥിരീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്​. ജൂണ്‍ മധ്യത്തോടെ ഇവ പൂര്‍ത്തിയാക്കാനാകുമെന്നാണ്​ പ്രതീക്ഷ.215 പേരുടെ മൃതദേഹാവശിഷ്​ടങ്ങള്‍ കണ്ടെത്തിയ കാനഡയിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ സ്​കൂള്‍ 1978ല്‍ അടച്ചുപൂട്ടിയിരുന്നു. ഇതു​ള്‍പെടെ റസിഡന്‍ഷ്യല്‍ സ്​കൂളുകളില്‍ വിദ്യാര്‍ഥികള്‍ കടുത്ത ശാരീരിക പീഡനവും ബലാത്സംഗവും പോഷണമില്ലായ്​മയും അനുഭവിച്ചതായി അടുത്തിടെ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു

Read more about:
EDITORS PICK