കോഴിയിറച്ചി ബ്ലാക്ക് ഫംഗസിന് കാരണമാകുമോ?വസ്തുത ഇങ്ങനെ

Pavithra Janardhanan June 1, 2021

കൊവിഡിന് പുറമെ ബ്ലാക്ക് ഫംഗസ് കൂടി സാധാരണ ജനങ്ങളുടെ ആശങ്കക്ക് കാരണമായിട്ടുണ്ട്.എന്നാൽ അതേസമയം പല വ്യാജപ്രചാരണങ്ങളും അതിനിടയിലൂടെ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നതും ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട് .അത്തരത്തിൽ ബ്ലാക്ക് ഫംഗസ് വരാതിരിക്കാന്‍ കോഴിയിറച്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുതെന്ന വ്യാജ പ്രചാരണം ഇപ്പോൾ നടക്കുന്നുണ്ട്. കോഴി ഫാമുകള്‍ കാരണം ബ്ലാക്ക് ഫംഗസ് പടരുന്നു. കുറച്ചു ദിവസത്തേക്ക് ഫാം ചിക്കന്‍ കഴിക്കരുത്. രോഗം പകരുന്ന പ്രദേശമായി കോഴി ഫാമുകളെ പഞ്ചാബ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരിക്കുന്നുഎന്ന് പറഞ്ഞാണ് ദേശീയ മാധ്യമത്തിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടോടു കൂടിയുള്ള പ്രചാരണം.

എന്നാൽ ഇത്തരമൊരു വാര്‍ത്ത എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് വസ്തുത .മാത്രമല്ല ഈ സ്‌ക്രീന്‍ഷോട്ട് കൃത്രിമമായി നിര്‍മിച്ചതാണ്. പഞ്ചാബിലെ ലുധിയാനയില്‍ കോഴി ഫാമില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തുവെന്ന എന്‍ ഡി ടി വിയുടെ വാര്‍ത്തയില്‍ കൃത്രിമം ചെയ്താണ് വ്യാജ പ്രചാരണം. മാത്രമല്ല, ബ്ലാക്ക് ഫംഗസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കോ മൃഗങ്ങളില്‍ നിന്നോ പകരുകയില്ല. അഥവ, പകര്‍ച്ചവ്യാധിയല്ല.

Tags:
Read more about:
EDITORS PICK