മുഖം തിളങ്ങാൻ മാമ്പഴം

Pavithra Janardhanan June 3, 2021

സൗന്ദര്യം വർധിപ്പിക്കാൻ ഏറ്റവും നല്ല ഫ്രൂട്ടുകളിലൊന്നാണ് മാമ്പഴം. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ മാമ്പഴം മുഖത്തെ ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, മുഖക്കുരു എന്നിവ അകറ്റാൻ സഹായിക്കും. മുഖത്തിന്റെ സംരക്ഷണത്തിനായി നിരവധി മാമ്പഴം ഫേസ്‌പാക്കുകൾ ഇന്നുണ്ട്. ബ്യൂട്ടി പാർലറുകളിൽ പോകാതെ വീട്ടിൽ പരീക്ഷിക്കാവുന്ന രണ്ടു ഫേസ്പാക്കുകൾ പരിചയപ്പെടാം

  • മാമ്പഴവും ബദാമും മുഖകാന്തി നിലനിർ‌ത്താൻ സഹായിക്കുന്നു

ആവശ്യവസ്തുക്കള്‍: ഒരു മാമ്പഴം, 7-8 ബദാം, 3 സ്പൂൺ ഓട്സ്, 2 സ്പൂൺ തിളപ്പിക്കാത്ത പാൽ തയ്യാറാക്കുന്ന വിധം: മാമ്പഴത്തിന്റെ പൾപ്പ് എടുക്കുക. ഇതു പാലിൽ ചേർക്കുക. ഓട്സും ബദാമും പൊടിച്ചശേഷം ഇതിലിടുക. നന്നായി മിക്സ് ചെയ്യുക.

ഉപയോഗക്രമം: മുഖത്ത് തേച്ച് 5 മിനിറ്റിനു ശേഷം കഴുകി കളയുക.

  • മാമ്പഴവും മുൾട്ടാണി മിട്ടിയും മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്ന ഫെയ്സ്പാക് ആണിത്. മുഖത്തെ അഴുക്ക് നീക്കം ചെയ്യുന്നതിനോടൊപ്പം ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.

ആവശ്യമുള്ള വസ്തുക്കൾ: ഒരു മാമ്പഴം, 3 സ്പൂൺ മുൾട്ടാണി മിട്ടി, വെള്ളം, 1 സ്പൂൺ തൈര് തയ്യാറാക്കുന്ന വിധം: മാമ്പഴത്തിന്റെ പൾപ്പും തൈരും മിക്സ് ചെയ്യുക. ഇതിലേക്ക് മുൾട്ടാണി മിട്ടി ചേർക്കുക. ആവശ്യമുള്ള വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക.

ഉപയോഗക്രമം: മുഖം വൃത്തിയാക്കിയശേഷം പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകി കളയുക.

Read more about:
EDITORS PICK