മുഖക്കുരു പമ്പ കടക്കും, ഇതാ എട്ടു മാർഗങ്ങൾ

Pavithra Janardhanan June 4, 2021

മുഖക്കുരുവെന്ന ചര്‍മ പ്രശ്നം നേരിടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മുഖക്കുരുവിന് പിന്നിൽ പല കാരണങ്ങളുണ്ട്. അതുപോലെ തന്നെ പരിഹാരങ്ങളും പലതുണ്ട്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും നാച്യുറൽ മാർഗങ്ങൾ ഉപയോഗിച്ചും മുഖക്കുരുവിനെ നേരിടാം. ഒരുപരിധി വരെ ഫലം ലഭിക്കുന്ന അത്തരം ചില മാർഗങ്ങൾ ഇതാ.

  • ധാരാളം വെള്ളം കുടിക്കുകയും ചെറുചൂടുവെള്ളത്തിൽ ഇടക്കിടക്ക് മുഖം കഴുകുകയും ചെയ്യുക.
  • ആര്യവേപ്പില അരച്ച് മുഖത്തിടാം. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകാം.
  • വാഴയുടെ കൂമ്പില എടുത്ത് മൃദുവായി അരച്ച് മുഖക്കുരുവിൽ പുരട്ടുക. 30 മിനിറ്റ് കഴിയുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം.
  • ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായകരമാണ്. മുഖത്തു പുരട്ടി 30 മിനിറ്റ് കഴിയുമ്പോൾ ഇളം ചൂടുവെളളത്തിൽ കഴുകുക.
  • ഒരു കഷണം വെളുത്തുള്ളിയെടുത്ത് രണ്ടായിമുറിച്ച് മുഖക്കുരുവുള്ള ഭാഗത്ത് ചെറുതായി ഉരസുക. അഞ്ച് മിനിറ്റുകഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ മുഖം കഴുകണം. ദിവസത്തിൽ മൂന്നോ നാലോ തവണ ആവർത്തിക്കാം.
  • ഉലുവ അരച്ച് മുഖത്ത് പുരട്ടുക. നന്നായി ഉണങ്ങിയശേഷം കഴുകിക്കളയാം.
  • നന്നായി പഴുത്ത പപ്പായ അരച്ച് മുഖത്തിട്ട് 30 മിനിറ്റിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മുഖത്തിനു തിളക്കം ലഭിക്കാനും ഇത് സഹായിക്കും.
  • മുഖക്കുരു ഉള്ളവർ എണ്ണമയമുള്ള ഭക്ഷണം, ജങ്ക് ഫുഡ് എന്നിവ കഴിക്കുന്നത് ഒഴിവാക്കുകയോ, നിയന്ത്രിക്കുയോ ചെയ്യുന്നത് നല്ലതാണ്.
Tags:
Read more about:
EDITORS PICK