പുതിയ ഓ​ട്ടോമാറ്റിക്​ വേരിയൻറുമായി പോളോ

Pavithra Janardhanan June 4, 2021

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്‌ബാക്കിന്റെ പുതിയ കംഫര്‍ട്ട്‌ലൈന്‍ വേരിയന്റ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന് 8.51 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.ബി എസ്6 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് സ്ട്രാറ്റിഫൈഡ് ഇന്‍ജക്ഷന്‍ (ടി എസ് ഐ) എന്‍ജിനാണുള്ളത്.6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുണ്ടാകുക. ഈ വകഭേദത്തില്‍ മാത്രമായി ഓട്ടോ- ക്ലൈമട്രോണിക് എ സി, 17.7 സെന്റി മീറ്റര്‍ ബ്ലൗപങ്ക്ത് മ്യൂസിക് സിസ്റ്റം എന്നിവയുണ്ട്. ഫ്ലാഷ് റെഡ്, സണ്‍സെറ്റ് റെഡ്, കാന്‍ഡി വൈറ്റ്, റിഫ്ലക്‌സ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ നിറങ്ങളില്‍ ലഭ്യമാകും. ഈ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം.

Read more about:
EDITORS PICK