സ്കോഡ ഒക്‌ടേവിയ ലോഞ്ച് ജൂണ്‍ 10ന്

Pavithra Janardhanan June 5, 2021

പ്രമുഖ വാഹന നിര്‍മാതാക്കളായ സ്കോഡ അവതരിപ്പിക്കുന്ന ഒക്‌ടേവിയ ഈ മാസം 10ന് ലോഞ്ച് ചെയ്യും. ഏപ്രിലില്‍ നടത്തേണ്ടിയിരുന്ന ലോഞ്ച് കോവിഡ്, ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലാണ് നീണ്ടത്. നിരവധി പുത്തന്‍ സവിശേഷതകളുമായാണ് നാലാം തലമുറ ഒക്‌ടേവിയയുടെ വരവ്. എംക്യൂബി ഇവോ പ്ലാറ്റഫോമിലേക്കുള്ള മാറ്റം മൂലം 19 എംഎം നീളവും 15 എംഎം വീതിയും നാലാം തലമുറ സ്കോഡ ഒക്‌ടേവിയയ്ക്ക് കൂടുതലാണ്. വീല്‍ബേസ് മാറ്റമില്ലാതെ 2,677 എംഎമ്മില്‍ തന്നെ തുടരുന്നു.സ്കോഡ ഒക്‌ടേവിയ പെട്രോള്‍ എന്‍ജിനില്‍ മാത്രമേ വില്പനക്കെത്തൂ. 190 പി‌എസും 320 എന്‍‌എം പീക്ക് ടോര്‍ക്കുമാണ് പുതിയ 2.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന് നിര്‍മിക്കുന്നത്. ഇതുവരെ വില്പനയിലുണ്ടായിരുന്ന 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിനെക്കാള്‍ (140 പിഎസ്) കരുത്തുറ്റതാണ് പുതിയ പെട്രോള്‍ എന്‍ജിന്‍. 7 സ്പീഡ് ഡി‌എസ്‌ജി ഡ്യുവല്‍ ക്ലച്ച്‌ ഓട്ടോമാറ്റിക് മാത്രമായിരിക്കും ഗിയര്‍ബോക്‌സ് ഓപ്ഷന്‍. L ഷെയ്പ്പിലുള്ള ഡേടൈം റണ്ണിങ് ലാമ്ബുകള്‍, ഫ്രീ സ്റ്റാന്‍ഡിങ് ഡിസ്പ്ലേ, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, പുതിയ ഇരട്ട-സ്‌പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, സീറ്റുകള്‍ക്കുള്ള ഇലക്‌ട്രിക് അഡ്ജസ്റ്റ്മെന്റ്, ഇലക്‌ട്രിക് സണ്‍റൂഫ് തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്.

Read more about:
EDITORS PICK