ലോകത്ത് 173.1 മില്യണ്‍ പിന്നിട്ട് കൊവിഡ് ബാധിതര്‍, മരണ സംഖ്യ 3.72 മില്യണ്‍ കടന്നു

Pavithra Janardhanan June 7, 2021

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 173.1 മില്യണ്‍ കടന്നു. കൊവിഡ് മരണ സംഖ്യ 3.72 മില്യണ്‍ കടന്നു. ഇതുവരെ ആഗോള തലത്തില്‍ 173,197,944 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 3,726,107 പേര്‍ രോഗം ബാധിച്ച്‌ മരിച്ചെന്നും ജോണ്‍സ് ഹോപ്‌കിന്‍സ് സര്‍വകലാശാല അറിയിച്ചു. അമേരിക്കയിലാണ് കൂടുതല്‍ കൊവിഡ് കേസുകളും കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. അമേരിക്കയില്‍ ഇതുവരെ 33,362,471 പേരാണ് കൊവിഡ് ബാധിതരായത്. സെന്‍റര്‍ ഫോര്‍ സിസ്റ്റംസ് സയന്‍സ് ആന്‍റ് എഞ്ചിനീയറിങ്ങിന്‍റെ കണക്ക് പ്രകാരം അമേരിക്കയില്‍ 597,627 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.

കൊവിഡ് കേസുകളില്‍ രണ്ടാമത് നില്‍ക്കുന്ന ഇന്ത്യയില്‍ ഇതുവരെ 28,809,339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ, യുകെ, ഇറ്റലി, അര്‍ജന്‍റീന, ജര്‍മനി, സ്‌പെയിന്‍, കൊളംബോ എന്നീ രാജ്യങ്ങളില്‍ മൂന്ന് മില്യണിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് മരണ നിരക്കില്‍ രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. ഇവിടെ 473,404 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Tags:
Read more about:
EDITORS PICK