വാക്സിന്‍ നയം തിരുത്തി മോദി, ദീപാവലി വരെ സൗജന്യ റേഷന്‍ തുടരും

Pavithra Janardhanan June 7, 2021

പതിഷേധങ്ങള്‍ക്ക് പിന്നാലെ വാക്‌സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നയം മാറ്റിയിരിക്കുന്നത്. ജൂണ്‍ 21മുതല്‍ പതിനെട്ടു കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം. വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടുവാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. വാക്സിന്റെ വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. പണം വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കാവുന്നതാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങുമ്ബോള്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും മോദി പറഞ്ഞു.

കൂടാതെ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ റേ​ഷ​ന്‍ ദി​പാ​വ​ലി വ​രെ തു​ട​രു​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി. ജ​ന​ങ്ങ​ള്‍ വ​ള​രെ പ്ര​യാ​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പാ​വ​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.ഓ​രോ മാ​സ​വും നി​ശ്ചി​ത അ​ള​വി​ല്‍ റേ​ഷ​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​ത് തു​ട​രും. 80 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് ന​വം​ബ​ര്‍ വ​രെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ല​ഭി​ക്കു​മെ​ന്നും മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ പ്ര​ഖ്യാ​പി​ച്ചു.

Tags:
Read more about:
EDITORS PICK