പള്‍സര്‍ ബൈക്ക് കുടുംബത്തില്‍ നിന്നുള്ള പത്താമത്തെ മോഡല്‍ പള്‍സര്‍ എന്‍.എസ് 125, സവിശേഷതകൾ

Pavithra Janardhanan June 7, 2021

ബജാജ് ഓട്ടോയുടെയും യുവജനങ്ങളുടെയും ഇഷ്ടതാരമായ പള്‍സര്‍ ബൈക്ക് കുടുംബത്തില്‍ നിന്നുള്ള പത്താമത്തെ മോഡല്‍ പള്‍സര്‍ എന്‍.എസ് 125 വി​പണി​യി​ല്‍. എന്‍.എസ് റേഞ്ചി​ലെ മൂന്നാം മോഡല്‍ കൂടി​യാണി​ത്. 93,690 രൂപയാണ് എക്സ് ഷോറൂം വി​ല. മറ്റ് പള്‍സറുകളെപ്പോലെ എന്‍എസ്. 125 വി​പണി​ പി​ടി​ച്ചടക്കുമെന്നാണ് പ്രതീക്ഷ.സ്പോര്‍ട്ട്സ് ബൈക്ക് വി​പണി​യില്‍ മത്സരം കടുപ്പി​ക്കാനും പള്‍സറി​ന്റെ മേല്‍ക്കൈ നി​റലനി​റുത്താനും ലക്ഷ്യമി​ട്ടാണ് എന്‍ട്രി​ലെവല്‍ മോഡലാണ് എന്‍.എസ്. കൊവി​ഡുകാലത്തും ഇതി​ന് കൂടുതല്‍ അന്വേഷണങ്ങളും ബുക്കിംഗും വരുന്നത് ബജാജി​ന് കരുത്താകുമെന്ന് ഉറപ്പ്.125ന്റെ രംഗപ്രവേശം. മുന്‍മോഡലായ പള്‍സര്‍ 125ന്റെ സ്വീകാര്യത കണക്കി​ലെടുത്ത് ആകര്‍ഷകമായ പുതി​യ ഫീച്ചറുകള്‍ കൂട്ടി​ച്ചേര്‍ത്താണ് എന്‍.എസ് വരുന്നത്. ആദ്യ എന്‍.എസ് മോഡലുകളായ എന്‍.എസ് 200ഉം, എന്‍.എസ് 160ഉം വന്‍വി​ജയമായി​രുന്നെങ്കി​ലും വി​ലകുറച്ച്‌ പുതി​യ തലമുറയെ സ്പോര്‍ട്ട്സ് ബൈക്കുകളി​ലേക്ക് ആകര്‍ഷി​ക്കുകയാണ് പുതി​യ കുഞ്ഞന്‍ മോഡലി​ന്റെ ദൗത്യം. മറ്റ് രണ്ട് മോഡലുകളുടെയും അതേ രൂപഭാവങ്ങളാണ് ഇവനും.

124.4 സി​.സി​ എയര്‍ കൂള്‍ഡ് എന്‍ജി​നാണ് ഈ അഞ്ച് സ്പീഡ് പള്‍സറി​ന്റെ കരുത്ത്. മറ്റ് പള്‍സര്‍ മോഡലുകളെപ്പോലെ തന്നെ 12 ലി​റ്ററാണ് പെട്രോള്‍ ടാങ്കി​ന്റെ ശേഷി​. നൈട്രോക്സ് മോണോഷോക്ക് ടെലി​സ്കോപ്പി​ക്ക് ഷോക്ക് അബ്സോര്‍ബറുകള്‍ ഉയര്‍ന്ന വേഗതയി​ലും സുഖയാത്ര വാഗ്ദാനം ചെയ്യുന്നു. പി​ന്‍ചക്രത്തി​ല്‍ ഡി​സ്ക് ബ്രേക്കി​ന് പകരം 130 എം.എം. ഡ്രംബ്രേക്കാണ് ഘടി​പ്പി​ച്ചി​ട്ടുള്ളത്. എന്‍.എസ് 160ന് രണ്ട് ടയറി​ലും ഡി​സ്ക് ബ്രേക്കുകള്‍ തന്നെയായി​രുന്നു.46.5 കി​ലോമീറ്ററാണ് കമ്ബനി​ വാഗ്ദാനം ചെയ്യുന്ന മൈലേജ്. സി​റ്റി​ റൈഡി​ന് ബെസ്റ്റെന്നാണ് പൊതുഅഭി​പ്രായം. ഓണ്‍​റോഡ് വി​ല 1.10 ലക്ഷത്തി​ന് മുകളി​ലാണ്. ബീച്ച്‌ ബ്ളൂ, ഫ്ളെറി​ ഓറഞ്ച്, ബേണ്‍​ഡ് റെഡ്, പെവ്റ്റര്‍ ഗ്രേ എന്നീ നാലുകളറുകളി​ല്‍ ലഭ്യം. കെ.ടി​.എം 125 ഡ്യൂക്ക്, ഹോണ്ട എസ്.പി​ 125 എന്നി​വയാണ് എന്‍.എസ്. 125ന്റെ വി​പണി​യി​ലെ എതി​രാളി​കള്‍.

Tags:
Read more about:
EDITORS PICK