തേൻ കഴിച്ചാൽ വണ്ണം കുറയുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Pavithra Janardhanan June 8, 2021

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേൻ.ശരീരഭാരം കുറയ്ക്കാൻ തേൻ സഹായിക്കും. ചെറുതേനാണ് നല്ലത്. കാരണം കൊഴുപ്പിനെ കത്തിച്ചു കളയുന്ന എൻസൈമുകൾ ചെറുതേനിലുണ്ട്. ചെറുതേൻ ഉണ്ടാക്കുന്ന തേനീച്ച പൂക്കളിൽ നിന്നു മാത്രമേ തേൻ ശേഖരിക്കുന്നുള്ളൂ. പൂക്കളുടെ അകത്ത് ഒട്ടേറെ അമോമാറ്റിക് മെഡിസിനൽ സംയുക്തങ്ങളുണ്ട്. തേനീച്ച തേൻ വലിച്ചെടുക്കുമ്പോൾ ഈ മരുന്നും വലിച്ചെടുക്കുന്നു. തേനായി മാറുമ്പോൾ മരുന്നും തേനിലലിയുന്നു. അങ്ങനെ ചെറുതേൻ ‘ഇന്റലക്ച്വൽ ബൂസ്റ്റർ’ ആയി മാറുന്നു.. തേൻ ഒരിക്കലും ചൂടാക്കകയോ തിളച്ച വെള്ളത്തിലോ പാലിലോ ഒഴിക്കുകയോ ചെയ്യരുത്. തേന്‍ ചൂടായാല്‍ അത് ശരീരത്തിലെത്തുമ്പോള്‍ വിഷമാകും. പാലില്‍ തേന്‍ ചേര്‍ത്തു കഴിക്കണമെന്നു തോന്നിയാല്‍ പാൽ നന്നായി തണുത്ത ശേഷം തേന്‍ ഒഴിച്ച് കുടിക്കാം. തേൻ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. ഇതിനു സാധിക്കാത്തവർക്ക് രാത്രി ഭക്ഷണത്തിനു ശേഷം കഴിക്കാം.ഒരു ഗ്ലാസ് വെള്ളത്തിൽ 2 ടീസ്പൂൺ തേൻ ചേർത്ത് ദിവസവും അതിരാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും. തേനിലെ ഫാറ്റ് സോല്യുബിൾ എൻസൈമുകൾ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെ ഉരുക്കിക്കളയും.ഒരുസ്പൂൺ തേനും ഒരുസ്പൂൺ ഇഞ്ചി നീരും അര നാരങ്ങയുടെ നീരും ചേർത്തു കുടിക്കുന്നതും ആരോഗ്യത്തിനും വയറിനും നല്ലതാണ്.തിളപ്പിച്ചാറിയ ഒരു ഗ്ലാസ് പാലിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കാം.

അതേസമയം ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്.തേൻ കൂടുതൽ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടാൻ കാരണമാകും. കൂടാതെ രക്തസ്രവം ഉള്ളവർ തേൻ ഒഴിവാക്കുന്നതാണു നല്ലത്.മാത്രമല്ല തേൻ രക്താതിസമ്മർദം കുറയ്ക്കുന്നതുകൊണ്ട് രക്തസമ്മർദം കുറഞ്ഞവർ തേൻ ഉപയോഗം കുറയ്ക്കണം.

Tags: ,
Read more about:
EDITORS PICK