ഇന്ത്യയില്‍‌ കോവിഡ് അവസാനിക്കണമെങ്കില്‍ താന്‍ കാലുകുത്തണമെന്ന് സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ

Pavithra Janardhanan June 8, 2021

ഇന്ത്യയില്‍‌ കോവിഡ് 19 മഹാമാരി അവസാനിക്കണമെങ്കില്‍ താന്‍ കാലുകുത്തണമെന്ന് വിവാദ, സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. 2019 ല്‍ ലൈംഗിക പീഡനം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്ന് മുങ്ങിയ വ്യക്തിയായ നിത്യാനന്ദയുടെ പുതിയ വീഡിയോയിലാണ് പുതിയ അവകാശ വാദം. ദിവസങ്ങള്‍ക്ക് മുമ്ബാണ് പുതിയ വീഡിയോ പുറത്തു വന്നത്. ഭക്തരില്‍ ഒരാള്‍ നിത്യാനന്ദയോട് ഇന്ത്യയില്‍ കോവിഡ് 19 എന്ന് അവസാനിക്കും എന്ന ചോദ്യത്തിനായിരുന്നു മറുപടി. ‘അമ്മന്‍ ദേവി’ തന്റെ ശരീരത്തില്‍ പ്രവേശിച്ചുവെന്നും ഇനി താന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ മാത്രമേ കോവിഡ് 19 പിന്‍വാങ്ങുകയുള്ളൂവെന്നായിരുന്നു നിത്യാനന്ദയുടെ പരാമര്‍ശം.

ഇന്ത്യയില്‍ നിന്ന് ഇ്വകോഡറിലേക്ക് രക്ഷപ്പെട്ട് അവിടെ ‘കൈലാസ’ എന്ന രാജ്യവും നിത്യാനന്ദ സ്ഥാപിച്ചിരുന്നു. ഇക്വഡോറിലെ സ്വകാര്യദ്വീപ് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. കോവിഡ് രൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കൈലാസത്തിലേക്ക് പ്രവേശാനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടിയിലാണ് പുതിയ വീഡിയോയുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

Tags:
Read more about:
EDITORS PICK