ഉള്ളി നിസാരക്കാരനല്ല

Pavithra Janardhanan June 8, 2021

ക്ഷണം പാകം ചെയ്യാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും ഉള്ളി കേമനാണ്. നിരവധി ഗുണങ്ങളുള്ള ഉള്ളി തലമുടിയുടെയും ചർമത്തിന്റെയും ആരോഗ്യവും സൗന്ദര്യവും നിലനിർത്താന്‍ ഉപയോഗിക്കാനാകും.

  •  ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് നേരിട്ട് മുടിയിൽ പുരട്ടാം. മുടിയുടെ പ്രശ്നങ്ങൾക്കനുസരിച്ച് മറ്റു പ്രകൃതിദത്ത കൂട്ടുകൾക്കൊപ്പവും ഉള്ളി നീര് തലയിൽ ഉപയോഗിക്കാം.
  • ചർമത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കാൻ ഉള്ളി ഉപയോഗിക്കാം. അണുബാധയിൽ നിന്നു സംരക്ഷിക്കാനും ചർമം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും. ഉള്ളിനീരിൽ നാരങ്ങനീരോ തൈരോ കലർത്തിയ മിശ്രിതം നേരിട്ടു ചർമത്തിൽ പുരട്ടാം.
  • കൊളാജിൻ ഉൽപാദനം വർധിപ്പിക്കുന്ന ഘടകങ്ങൾ ഉള്ളിയിലുണ്ട്. ഇത് തലയോട്ടിയിലെയും മുഖത്തെയും കോശങ്ങളെ കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ചർമത്തിലുണ്ടാകുന്ന അണുബാധകളെയും മറ്റു ചർമപ്രശ്നങ്ങളെയും അകറ്റുന്നു. മുടി നന്നായി വളരാൻ സഹായിക്കുന്നതിനൊപ്പം മുടി കൊഴിച്ചിലിനെ തടയുകയും ചെയ്യുന്നു.
Tags: , , ,
Read more about:
EDITORS PICK