യുഎഇ യാത്രാ വിലക്ക് ജൂലൈ ആറു വരെ നീട്ടി

Pavithra Janardhanan June 8, 2021

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ ജൂലൈ ആറു വരെ നീട്ടി . യുഎഇ പൗരന്മാര്‍ ഒഴികെയുള്ളവര്‍ക്കുള്ള വിലക്കാണ് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഈ കാലയളവില്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് അറിയിപ്പില്‍ നിര്‍ദേശിച്ചു.നേരത്തെ ജൂണ്‍ 30 വരെയാണ് യുഎഇ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്.

 

അതേസമയം, ഇന്ത്യക്കാരുടെ യാത്രാവിലക്ക് എത്ര മാസത്തേക്കാണെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.എയര്‍ ഇന്ത്യയുടെ പുതിയ അറിയിപ്പ് വന്നതോടെ ജൂലൈ ആറ് വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഉറപ്പായി. ജൂലൈ ആറിന് മുന്‍പ് യാത്രാവിലക്ക് മാറില്ലെന്ന് യുഎഇ അധികൃതരില്‍ നിന്ന് എയര്‍ലൈനുകള്‍ക്ക് അറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യയുടെ ട്വീറ്റ്.

Read more about:
EDITORS PICK