പൂര്‍ണ്ണ ഇലക്‌ട്രിക് ix മോഡല്‍ ഈ വര്‍ഷം വിപണിയിലെത്തിക്കുമെന്ന് ബിഎംഡബ്ല്യൂ

Pavithra Janardhanan June 9, 2021

പരുക്കന്‍ എക്സ്റ്റീരിയര്‍ ലുക്ക്സും ആഢംബര ഇന്റീരിയറും നല്‍കുന്ന സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റി വെഹിക്കിള്‍ (SAV) ആശയം ബി‌എം‌ഡബ്ല്യു iX ഏറ്റെടുക്കുന്നു.പൂര്‍ണ്ണമായും ഇലക്‌ട്രിക് മൊബിലിറ്റിക്കായി തുടക്കത്തില്‍ തന്നെ ആവിഷ്കരിച്ച മോഡലിന് X-ഡ്രൈവ് 50, X-ഡ്രൈവ് 40 എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ടാകും.ഇതില്‍ iX X-ഡ്രൈവ് 50 മോഡലില്‍ 385 kW/ 523 bhp കരുത്തും, iX X-ഡ്രൈവ് 40 മോഡലില്‍ 240 kW / 326 bhp കരുത്തും പുറപ്പെടുവിക്കുന്ന ഒരു ഇലക്‌ട്രിക് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ഇവയിലുണ്ടാകും.ബി‌എം‌ഡബ്ല്യു iX X-ഡ്രൈവ് 40 -ല്‍, torque 630 Nm വരെയും ബി‌എം‌ഡബ്ല്യു iX X-ഡ്രൈവ് 50 -ക്ക് ഇത് 765 Nm വരേയും സൃഷ്ടിക്കും. X-ഡ്രൈവ് 40 വേരിയന്റ് 6.1 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തുമ്ബോള്‍, X-ഡ്രൈവ് 50 മോഡല്‍ ഇതേ വേഗത 4.6 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കും.

ഏറ്റവും പുതിയ ബാറ്ററി സെല്‍ സാങ്കേതികവിദ്യയുമായി ജോടിയാക്കിയ ഡ്രൈവ് ടെക് iX X-ഡ്രൈവ് 50 വേരിയന്റില്‍ 630 കിലോമീറ്ററും iX X-ഡ്രൈവ് 40 -ല്‍ ഏകദേശം 425 കിലോമീറ്ററും ഡ്രൈവിംഗ് ശ്രേണി നല്‍കും. ഈ ശ്രേണിയിലെ സ്റ്റാന്‍ഡേര്‍ഡ് ചാസിയില്‍ ഇരട്ട-വിസ്ബോണ്‍ ഫ്രണ്ട് ആക്‌സില്‍, അഞ്ച്-ലിങ്ക് റിയര്‍ ആക്‌സില്‍, ലിഫ്റ്റ് റിലേറ്റഡ് ഡാംപറുകള്‍, സെര്‍വോട്രോണിക് ഫംഗ്ഷനോടുകൂടിയ ഒരു ഇലക്‌ട്രിക് സ്റ്റിയറിംഗ് സിസ്റ്റം എന്നിവ ഉള്‍ക്കൊള്ളുന്നു.

Tags:
Read more about:
EDITORS PICK