ചീരയാണെന്നു തെറ്റിദ്ധരിച്ചു ഉമ്മത്തിന്റെ ഇല കറിയുണ്ടാക്കിക്കഴിച്ചു, അവശനിലയില്‍ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Pavithra Janardhanan June 9, 2021

ചീരയാണെന്നു തെറ്റിദ്ധരിച്ചു പറമ്ബില്‍ നിന്ന ഉമ്മത്തിന്റെ ഇല കറിയുണ്ടാക്കിക്കഴിച്ച വീട്ടമ്മയ്ക്കും കൊച്ചുമകള്‍ക്കും ഭക്ഷ്യവിഷബാധ. വാഴക്കുളം സ്വദേശിനിയും പേരക്കുട്ടിയും മണിക്കൂറുകളുടെ ഇടവേളയിലാണ് അപസ്മാര സമാനലക്ഷണങ്ങളും ഛര്‍ദിയുമായി ആശുപത്രിയില്‍ എത്തിയത്.എന്തുഭക്ഷണമാണു കഴിച്ചതെന്നുമുള്ള ഡോക്ടറുടെ ചോദ്യത്തില്‍ നിന്നാണ് ഉമ്മത്തിന്റെ ഇലയാണു കാരണമെന്നു കണ്ടെത്തിയത്. അതോടെ ഫലപ്രദമായ ചികിത്സ നല്‍കാനായി. ആമാശയത്തില്‍നിന്നു ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളെടുത്താണു വിഷബാധ സ്ഥിരീകരിച്ചത്. രാജഗിരിയിലെ എമര്‍ജന്‍സി വിഭാഗം കണ്‍സല്‍റ്റന്റ് ഡോ. ജൂലിയസ്, പീഡിയാട്രിക് കണ്‍സല്‍ട്ടന്റ് ഡോ. ബിപിന്‍ ജോസ് എന്നിവരാണു ചികിത്സിച്ചത്. 2 ദിവസത്തിനുശേഷമാണു കുട്ടി അപകടനില തരണം ചെയ്തത്.പച്ചച്ചീരയുടെ ഇലയോടു സാമ്യമുള്ളതാണ് ഡാറ്റ്യൂറ ഇനോക്സിയ എന്നു ശാസ്ത്രീയ നാമമുള്ള ഉമ്മത്തിന്റെ ഇല. തൈ കണ്ടാല്‍ ചീരയാണെന്നു തോന്നും. കന്നുകാലികള്‍ കഴിച്ചാലും മാരകമാകും.

Tags:
Read more about:
EDITORS PICK