ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Pavithra Janardhanan June 9, 2021

ആവശ്യമുള്ളതും പോഷക​ഗുണമുള്ളതുമായ ഭക്ഷണങ്ങളാണ് സമീകൃതാഹാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചില ഭക്ഷണക്രമം നമുക്ക് ആരോഗ്യമുള്ള ശരീരം പ്രധാനം ചെയ്യുന്നതോടൊപ്പം ആയുസും വര്‍ധപ്പിക്കും. ആരോഗ്യമുള്ള ഭക്ഷണക്രമത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.എണ്ണയില്‍ വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ഇവ ആരോ​ഗ്യത്തിന് ദോഷകരമാണ്.പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ ഏറ്റഴും മികച്ചതാണ് മുട്ട. ജ്യൂസുകളും ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്. ദിവസവും ഏതെങ്കിലും ഒരു ജ്യൂസ് കുടിക്കുന്നത് ശീലമാക്കുക. അതേസമയം പാക്കറ്റ് ജ്യൂസുകള്‍, മധുരപാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. പാക്കറ്റ് ജ്യൂസുകള്‍ അതികമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് വിദ​​ഗ്ധര്‍ പറയുന്നത്. ഇത്തരം ജ്യൂസുകള്‍ സ്ഥിരമായി കുടിക്കുന്നത് പൊണ്ണത്തടിയ്ക്കും കാരണമാകാം.

ബ്രേക്ക്ഫാസ്റ്റില്‍ നട്സുകള്‍ ഉള്‍പ്പെടുത്തത് വളരെ മികച്ചതാണെന്ന് വിദ​ഗ്ധര്‍ പറയുന്നു. പോഷകങ്ങളുടെ കലവറയാണ് നട്സുകള്‍. ദഹന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. ദഹിച്ച ഭക്ഷണത്തിലെ അവശ്യഘടകങ്ങളെ ശരിയായ വിധത്തില്‍ ശരീരത്തിന് ആഗിരണം ചെയ്യണമെങ്കിലും ജലാംശവും ആവശ്യമാണ്. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കുറയുന്നത് പല ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാം.

Read more about:
EDITORS PICK