ലോക്​ഡൗണ്‍ പിന്‍വലിച്ച ബീഹാറില്‍ ആദ്യ ദിനം തന്നെ കനത്ത ഗതാഗതക്കുരുക്ക്​

Pavithra Janardhanan June 9, 2021

കോവിഡ്​ രണ്ടാം തരംഗത്തെ തുടര്‍ന്ന്​ ഒരു മാസമായി തുടര്‍ന്നിരുന്ന ലോക്​ഡൗണ്‍ പിന്‍വലിച്ച ബീഹാറില്‍ ആദ്യ ദിനം തന്നെ കനത്ത ഗതാഗതക്കുരുക്ക്​.ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങിയതാണ്​ ഗതാഗതക്കുരുക്കിന്​ കാരണമെന്ന്​ പൊലീസ്​.ആദ്യ ദിനത്തിലെ ​ഗതാ​ഗതക്കുരുക്ക് പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. തലസ്ഥാനമായ പട്​നയിലാണ്​ ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക്​ അനുഭവപ്പെട്ടത്​. അനാവശ്യമായി പുറത്തിറങ്ങിയവരില്‍ നിന്ന്​ പിഴ ഈടാക്കിയെങ്കിലും കാര്യമായ ഗുണം ചെയ്യുന്നില്ലെന്ന്​ അസിസ്​റ്റന്‍റ്​ സബ് ഇന്‍സ്പെക്​ടര്‍ മിഥിലേഷ് കുമാര്‍ സുമന്‍ പറഞ്ഞു.

 

Read more about:
EDITORS PICK