ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെനടന്‍ ടൊവീനോ

Pavithra Janardhanan June 9, 2021

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വെല്ലുവിളിയാകുമ്ബോള്‍ നമ്മുടെ ആരോഗ്യമേഖലയും വളരെ പ്രതിസന്ധിയിലാണ് മുന്നോട്ടുപോകുന്നത് കോവിഡ് വ്യാപനത്തിന് പുറമെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനെതിരെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്‍തിരുന്നു. ഇപ്പോള്‍ ഇതാ ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവീനോ.

“ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്”, താരം സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ കാര്യം ഓര്‍മിപ്പിക്കുന്നത്.

Read more about:
EDITORS PICK