രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന വര്‍ക്കെതിരെ സംവിധായിക ആയിഷ സുല്‍ത്താന

Pavithra Janardhanan June 10, 2021

ചാനല്‍ ചര്‍ച്ചയില്‍ ബയോവെപ്പണ്‍ എന്ന വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ അല്ലെന്നും സംവിധായികയും സാമൂഹ്യപ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താന. ‘എന്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങള്‍ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നില്‍ക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ)’..ഇത് ഇവിടെ പറയാനുള്ള കാരണം എന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ ‘ബയോവെപ്പണ്‍’ എന്നൊരു വാക്ക് പ്രയോഗിച്ചതില്‍ ആണ്… സത്യത്തില്‍ ആ ചര്‍ച്ച കാണുന്ന എല്ലാവര്‍ക്കും അറിയാം ഞാന്‍ ആ വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച്‌ തന്നെയാണു… പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പണ്‍ പോലെ എനിക്ക് തോന്നി ആയിഷ സുൽത്താന പറയുന്നു.

അതിന് കാരണം ഒരു വര്‍ഷത്തോളമായി 0 കോവിഡ് ആയ ലക്ഷദ്വീപില്‍ ഈ പ്രഫുല്‍ പട്ടേലും, ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്… ഹോസ്പിറ്റല്‍ ഫെസിലിറ്റിസ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കല്‍ ഡയറക്ടര്‍, പ്രഫുല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടര്‍റെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുല്‍ പട്ടേലിനെ ഞാന്‍ ബയോവെപ്പണ്‍ ആയി താരതമ്യം ചെയ്തു.. അല്ലാതെ രാജ്യത്തെയോ ഗവണ്‍മെന്റിനെയോ അല്ല. ചാനലിലെ ടെക്നിക്കല്‍ ഇഷ്യൂ കാരണം പരസ്പരം പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതില്‍ ഞാന്‍ അവസാനം വരെയും പ്രഫുല്‍ പട്ടേലിനെ തന്നെയാണു പറഞ്ഞുകൊണ്ടിരുന്നത്. അല്ലാതെ എന്റെ രാജ്യത്തെ അല്ല,ആയിഷ പറയുന്നു

Tags:
Read more about:
EDITORS PICK