കൊച്ചി ഫ്ലാറ്റില്‍ യുവതിയെ നാലു മാസം ക്രൂരമായി പീഡിപ്പിച്ച കേസ്: മൂന്ന് പേര്‍ കസ്റ്റഡിയില്‍

Pavithra Janardhanan June 10, 2021

കൊച്ചി ഫ്ലാറ്റ് പീഡനക്കേസില്‍ പ്രതി മാ​ർ​ട്ടി​ൻ ജോ​സ​ഫ് പു​ലി​ക്കോ​ട്ടി​ലി​നെ സഹായിച്ച മൂന്നുപേര്‍ പിടിയില്‍. പ്രതിയെ ഒ​ളി​പ്പി​ച്ച​വ​രാ​ണ് തൃ​ശൂ​രി​ൽ പി​ടി​യി​ലാ​യ​ത്. മാര്‍ട്ടിന്‍ ജോസഫിന്‍റെ സഹോദരനും സുഹൃത്തുക്കളുമാണ് പൊലീസ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. മാ​ർ​ട്ടി​നാ​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 2020 ഫെ​ബ്രു​വ​രി 15 മു​ത​ൽ 2021 മാ​ർ​ച്ച് എ​ട്ടു​വ​രെ ഫ്ലാറ്റിലെ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പൊള്ളലേൽപ്പിക്കുകയും ക്രൂരമായ ലൈംഗികപീഡനത്തിനും യുവതിയെ ഇരയാക്കി. ഒടുവിൽ ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയപ്പോൾ യുവതി ഇറങ്ങിയോടുകയായിരുന്നു. മാ​ർ​ട്ടി​ൻ ജോ​സ​ഫി​നെ ക​ണ്ടെ​ത്താ​ൻ തൃ​ശൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തൃ​ശൂ​ർ മു​ണ്ടൂ​ർ സ്വ​ദേ​ശി​യാണ് മാ​ർ​ട്ടി​ൻ ജോ​സ​ഫ്.

Read more about:
EDITORS PICK