‘ദി പ്രീസ്റ്റിലെ’ വിഷ്വല്‍ എഫക്ട്സ് വീഡിയോ പുറത്ത്

Pavithra Janardhanan June 12, 2021

മമ്മൂട്ടിയും മഞ്ജു വാര്യരും തകര്‍ത്തഭിനയിച്ച ‘ദി പ്രീസ്റ്റ്’ സിനിമയുടെ വി.എഫ്.എക്സ്. വീഡിയോ പുറത്തിറങ്ങി. തീര്‍ത്തും സ്വാഭാവികം എന്ന് തോന്നിച്ച സിനിമയിലെ പല രംഗങ്ങളും വിഷ്വല്‍ എഫക്റ്റുകളുടെ പിന്‍ബലത്തില്‍ പൂര്‍ത്തിയാക്കിയതാണ്.ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്ബനി എന്ന യു ട്യൂബ് ചാനലിലൂടെയാണ് നാല് മിനിറ്റ് നീളുന്ന വിഎഫ്‌എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ പുറത്തുവിട്ടത്. തുടക്കം മുതല്‍ അവസാനം വരെയുളള വിവിധ രം​ഗങ്ങളില്‍ യഥാര്‍ത്ഥമെന്ന് കരുതിയ പലതും വിഎഫ്‌എക്സാണെന്ന് വീഡിയോ മനസിലാക്കി തരുന്നു. ക്ലൈമാക്സില്‍ പ്രേതം വരുന്ന രം​ഗങ്ങള്‍ക്ക് പുറമെ, ഫ്ളാറ്റുകളും, കാറില്‍ സഞ്ചരിക്കുമ്ബോഴുളള ബാക്ക് ​ഗ്രൗണ്ടും, പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ കാണിക്കുന്ന സ്ക്രീനുകളും എന്തിന് മമ്മൂട്ടിയുടെ കയ്യിലെ പ്രത്യേക തരം ടോര്‍ച്ച്‌ അടക്കം വിഎഫ്‌എക്സ് സൃഷ്ടിയാണെന്ന് വീഡിയോ കാട്ടിത്തരുന്നു. ലവന്‍ പ്രകാശ്, കുശന്‍ പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ടര്‍ബോ മീഡിയയാണ് പ്രീസ്റ്റിന്റെ വിഎഫ്‌എക്‌സ് ചെയ്തത്. ചിത്രത്തിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഇഫക്‌ട്‌സ് ഒരുക്കുന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

Tags:
Read more about:
EDITORS PICK