ബിഗ്ഗ് ബോസ് സീസണ്‍ ഒന്നിലേക്കും രണ്ടിലേക്കും മൂന്നിലേക്കും എനിക്ക് ക്ഷണം വന്നിട്ടുണ്ടെന്ന് ഭ്രമരത്തിലെ മോഹൻലാലിൻറെ നായിക ഭൂമിക

Pavithra Janardhanan June 14, 2021

ബിഗ്ഗ് ബോസ് സീസണ്‍ ഒന്നിലേക്കും രണ്ടിലേക്കും മൂന്നിലേക്കും എനിക്ക് ക്ഷണം വന്നിട്ടുണ്ട് എന്ന് ഭ്രമരത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തി മലയാളികള്‍ക്കും പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടി ഭൂമിക ചൗള.കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ച ഹിന്ദി ബിഗ് ബോസ്സിന്റെ അടുത്ത സീസണില്‍ താരവും എത്തുന്നുവെന്ന റിപ്പോര്‍ട്ടുകൾ ശ്രദ്ധയില്‍പ്പെട്ടതോടെ ഭൂമിക തന്നെ മറുപടിയുമായി എത്തുകയായിരുന്നു.പ്രചരിക്കുന്നത് വ്യാജ വര്‍ത്തയാണെന്നും, താന്‍ ഷോയില്‍ പങ്കെടുക്കുന്നില്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പ്രതികരണം.’വ്യാജ വാര്‍ത്ത. ഇല്ല, ബിഗ്ഗ് ബോസ്സിലേക്ക് എനിക്ക് ഓഫര്‍ വന്നിട്ടില്ല. വന്നാലും സ്വീകരിക്കില്ല. ബിഗ്ഗ് ബോസ് സീസണ്‍ ഒന്നിലേക്കും രണ്ടിലേക്കും മൂന്നിലേക്കും എനിക്ക് ക്ഷണം വന്നിട്ടുണ്ട്. അപ്പോഴൊക്കെ അതത്രയും നിഷേധിയ്ക്കുകയായിരുന്നു. ഇത്തവണ എനിക്ക് ഓഫര്‍ വന്നിട്ടില്ല, വന്നാലും ഇത്തവണയും ഓഫര്‍ സ്വീകരിക്കില്ല. ഞാനൊരു പൊതു വ്യക്തിത്വമായിരിയ്ക്കാം. എന്നാല്‍ ക്യാമറകള്‍ എന്നിലേക്ക് തിരിയുമ്പോൾ ഞാന്‍ വളരെ അധികം സ്വകാര്യതകള്‍ സൂക്ഷിക്കുന്ന ആളാണ്’ – ഭൂമിക പറഞ്ഞു.

Tags:
Read more about:
EDITORS PICK