കോവിഡ് കാലത്ത് രക്തം ദാനം ചെയ്യുന്നത് സുരക്ഷിതമാണോ?

Pavithra Janardhanan June 14, 2021

ഇന്ന് ലോക രക്തദാന ദിനം. ലോകമെമ്ബാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2005 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്. കോവിഡ് കാലത്തും രക്തം ദാനം ചെയ്യാന്‍ ഒരു ദാതാവിന് അര്‍ഹതയുണ്ടെന്ന് സര്‍ക്കാര്‍ 2020 മാര്‍ച്ച്‌ 25 ന് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ്-19 സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ രക്തം ദാനം ചെയ്യുന്നതില്‍ നിന്ന് ‘അപകടസാധ്യതയുള്ള ദാതാക്കളെ’ മാത്രമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കിയിട്ടുള്ളത്. രക്തം ദാനം ചെയ്യുന്ന ദിവസത്തിന് 28 ദിവസം മുമ്ബ് വരെ രക്ത ദാതാവ് ആഭ്യന്തര അല്ലെങ്കില്‍ അന്തര്‍ദ്ദേശീയ യാത്രകള്‍ ചെയ്തിട്ടുണ്ടാകരുത്.

രക്തദാന ദിവസത്തില്‍ ഒരു കോവി‍ഡ് രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തുകയോ അല്ലെങ്കില്‍ സ്വയം രോഗബാധിതനാകുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്.രക്തദാന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതിനായി പ്രത്യേക പ്രോട്ടോക്കോളും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. രക്തദാന സ്ഥലത്ത് സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം കൈകളുടെ ശുചിത്വം, ചുമയ്ക്കുമ്ബോള്‍ പാലിക്കേണ്ട കാര്യങ്ങള്‍, കോവിഡ് സ്ഥിരീകരിച്ചതോ സംശയിക്കപ്പെടുന്നതോ ആയ ഏതെങ്കിലും വ്യക്തികളുമായി അടുത്ത ബന്ധം, ഉപയോഗിച്ച കൈയ്യുറകള്‍, മാസ്കുകള്‍, ഷീല്‍ഡുകള്‍ എന്നിവ സുരക്ഷിതമായി നീക്കം ചെയ്യേണ്ട വിധം തുടങ്ങിയ കാര്യങ്ങള്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Veg

കൈമാറ്റം ചെയ്യപ്പെട്ട രക്തത്തില്‍ കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍, രക്തവും രക്ത ഘടകങ്ങളും കൈമാറ്റം ചെയ്യുന്നതിന് മുമ്ബ് വിവിധ പരിശോധനകള്‍ നടത്തുന്നതും നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.പ്രാണായാമം പോലെയുള്ള യോഗ ശ്വസനാരോഗ്യം മെച്ചപ്പെടുത്തി രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും. പ്രതിദിനം കുറഞ്ഞത് 12-15 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് രക്തം ശുദ്ധീകരിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗമാണ്. കോളിഫ്ലവര്‍, ബ്രോക്കോളി, കാബേജ് തുടങ്ങിയ പച്ചക്കറികളും രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നതാണ്.

Read more about:
EDITORS PICK