മഴക്കാലത്തും പാദങ്ങൾ തിളങ്ങാൻ

Pavithra Janardhanan June 14, 2021

റോഡിലും വഴികളിലുമെല്ലാം കെട്ടി നില്‍ക്കുന്ന വെള്ളം പാദങ്ങലുടെ സൗന്ദര്യം നശിപ്പിക്കുക മാത്രമല്ല നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. മഴക്കാലത്തെ പാദസംരക്ഷണത്തിനായി കുറച്ചു സമയം നീക്കി വെക്കുന്നത് സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യും.

നഖങ്ങള്‍ക്കിടയില്‍ അഴുക്ക് അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയായതിനാല്‍ നഖങ്ങള്‍ ആകൃതിയില്‍ വെട്ടിവൃത്തിയാക്കി നെയില്‍ പോളിഷ് അണിയാം.

പാദങ്ങളിലെ മൃതകോശങ്ങളെ അകറ്റാനായി പതിവായി പ്യൂമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് കാലുകള്‍ ഉരച്ച് കഴുകാം. അതിനുശേഷം മോയ്ചറൈസര്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കാല്‍പാദങ്ങള്‍ മൃദുലമാക്കും. പെഡിക്യുര്‍ മഴക്കാലത്ത് ഒഴിവാക്കരുത്.

ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് ചേര്‍ത്ത ശേഷം 20 മിനിറ്റോളം പാദങ്ങള്‍ മുക്കിവെക്കുന്നത് കാലിലെ അഴുക്ക് നീക്കുകയും അണുബാധതടയുകയും ചെയ്യും.

പാദങ്ങള്‍ പോലെ തന്നെ പാദരക്ഷകളും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് ഇറുകി കിടക്കുന്ന ചെരുപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ഷൂവും സോക്സും ഒഴിവാക്കുന്നതും നല്ലതാണ്. ഇത്തരത്തിലുള്ള ചെരുപ്പുകളില്‍ വെള്ളം കയറിയാല്‍ കാലില്‍ ഫംഗസ് ബാധയ്ക്ക് ഇടയാക്കും. മാത്രമല്ല, ഇത് കാലിന് അസഹനീയമായ ദുര്‍ഗന്ധത്തിനും കാരണമാകും.

Tags:
Read more about:
EDITORS PICK